ഇരവിപുരം: കൊല്ലത്തെ എഴുത്തുകാരിൽ ഒരാളായിരുന്ന മാടൻനട ആദിത്യാനഗർ 90 ൽ ജോനകപ്പുറം താഹാക്കുട്ടി (82) നിര്യാതനായി. എം.ഇ.എസ് യൂത്ത് വിങ് സംസ്ഥാന പ്രസിഡൻറ്, എം.ഇ.എസ് മേജർ വിങ് സംസ്ഥാന സെക്രട്ടറി, സംസ്ഥാന യൂത്ത് അഫയേഴ്സ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മനുഷ്യൻ, തമസ്സ് എന്നീ നോവലുകളും നൂറിൽപരം ചെറുകഥകളും 11 കഥകൾ അടങ്ങിയ ‘നിറഞ്ഞ കണ്ണുകളിൽ വെളിച്ചം’ എന്ന കഥാസമാഹാരവും ഇദ്ദേഹത്തിേൻറതായി പുറത്തിറങ്ങിയിട്ടുണ്ട്. ഭാര്യ: സിബിനിസ. മക്കൾ: ഷെമി, ഷഹീല, ഷിഹാന. മരുമക്കൾ: സലീം, ഹസൻ, നാസർ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ജോനകപ്പുറം വലിയപള്ളി ഖബർസ്ഥാനിൽ.