മൊറയൂർ: അരിമ്പ്ര സ്വദേശി കുന്നുമ്മൽ സക്കീറിനെ (24) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഇയാളെ ഞായറാഴ്ച മുതൽ കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങൾ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിതാവ്: ഇസ്ഹാഖ്. മാതാവ്: ആയിശ. സഹോദരൻ: ഷബീർ.