ചങ്ങരംകുളം: കല്ലൂര്‍മ കിഴക്കുമുറിയിലെ പരേതനായ ചെമ്പെൻറ മകന് വിനീതിനെ (32) കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. രാത്രി ഉറങ്ങാന്‍കിടന്ന ഇയാളെ രാവിലെ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അവിവാഹിതനായ വിനീത് അമ്മക്കൊപ്പം തനിച്ചാണ് താമസിച്ചിരുന്നത്. കെട്ടിടനിർമാണ ജോലിക്കാരനാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്: അമ്മിണി. സഹോദരങ്ങൾ: വിനോദ് (യു.എ.ഇ), ബീന.