എടവിലങ്ങ്: പി.വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിെൻറ ആദ്യ പ്രിൻസിപ്പൽ പ്രഫ. കെ.കെ. അബ്ദുൽ ഖാദർ (87) നിര്യാതനായി. എടവനക്കാട് പരേതനായ കിഴക്കേവീട്ടിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മകനാണ്. എടവിലങ്ങ് മഹല്ല് മുൻ പ്രസിഡൻറാണ്. ചേരമാൻ ഓർഫനേജ് ട്രഷറർ, ഫ്രൈഡേ ക്ലബ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എറിയാട് പരേതനായ മണപ്പാട്ട് കൊച്ചുമൊയ്തീൻ ഹാജിയുടെ മകൾ സൈനബ. മക്കൾ: ഡോ. റഫീഖ്, ആഷിഖ് (എൻജിനീയർ), ഫാത്തിമ. മരുമക്കൾ: ഡോ. അഷ്റഫ്, സിമി, ഫൗസിയ. എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂറിെൻറ പിതാവും എം.ഇ.എസ് സ്ഥാപക പ്രസിഡൻറുമായ പരേതനായ ഡോ. പി.കെ. അബ്ദുൽ ഗഫൂർ ഭാര്യാസഹോദരനാണ്.