കുന്നംകുളം: ഒമാനിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വന്നൂര്‍ പനക്കല്‍ ഉല്ലാസിെൻറ മകന് ഗില്‍ബര്‍ട്ടാണ് (24) മരിച്ചത്. ഒമാനിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ നാട്ടിൽ കൊണ്ടുവരും. മാതാവ്: ലൗലി. സഹോദരൻ: ഗിവിന്. സംസ്കാരം വൈകീട്ട് നാലിന് ആര്‍ത്താറ്റ് സെൻറ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.