ചാലക്കുടി: ദേശീയപാതയിൽ പോട്ട ആശ്രമം സിഗ്നൽ ജങ്ഷനിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. പോട്ട ചീനിയ്ക്ക വീട്ടിൽ പരേതനായ ചാക്കപ്പെൻറ ഭാര്യ എൽസിയാണ് (66) മരിച്ചത്. സ്കൂട്ടർ ഓടിച്ച കൊടകര സ്വദേശിയായ സുധാകരന് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ആറ് മണിക്കാണ് അപകടം. രാവിലെ ജോലി സ്ഥലത്തേക്ക് പോകാൻ ബസ് കാത്തുനിന്ന വീട്ടമ്മ വഴിയിൽ ലഭിച്ച സ്കൂട്ടറിൽ കയറി പോവുകയായിരുന്നു. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനം ലോറിയിൽ തട്ടി മറിയുകയായിരുന്നു. മക്കൾ: സീന, ബിനോയ്, സിന്ധു, ബിജോയ്. മരുമക്കൾ: മുളളൂർ തോമസ്, ലിഷ, പൈനാടത്ത് ജോൺസൺ, മെറിൻ. സംസ്കാരം പിന്നീട് പോട്ട ചെറുപുഷ്പം ദേവാലയത്തിൽ നടക്കും.