പാറശ്ശാല: എര്‍ത്ത് കമ്പിയില്‍നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. ഉച്ചക്കട കഞ്ഞിക്കുഴി ചന്ദ്രോദയത്തില്‍ എന്‍. ചന്ദ്രശേഖരന് (64) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതിന് മുറ്റം വൃത്തിയാക്കുന്നതിനിടെയാണ് അപകടം. വീടിന് മുന്നിലുള്ള കടമുറിയുടെ എര്‍ത്ത് കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. ഭര്‍ത്താവ് വീണ് കിടക്കുന്നത് കണ്ട് എഴുന്നേല്പിക്കാന് ശ്രമിച്ച ഭാര്യക്കും ഷോക്കേറ്റു. സമീപവാസികളെത്തി കടയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ആശുപത്രിയില്‍ എത്തിെച്ചങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സുനിത. മക്കള്‍: സന്തോഷ്, സ്വാതി.