വള്ളികുന്നം: റിട്ട. വിദ്യാഭ്യാസ ഒാഫിസർ കാഞ്ഞിപ്പുഴ ചീത്തഴ നെല്ലുവേലിൽ ഹിബുത്തുല്ലാജി (86) നിര്യാതനായി. കാഞ്ഞിപ്പുഴ ജമാഅത്ത് പ്രസിഡൻറും ഉപദേശക സമിതി കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇലിപ്പക്കുളം കുറ്റിശ്ശേരിൽ കുടുംബാംഗം ആരിഫാബീവി. മക്കൾ: സഹദുല്ല (റിട്ട. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ), ഡോ. നഇൗമുറഹ്മാൻ (പെരിന്തൽമണ്ണ), അബ്ദുൽ സലാം (ഖത്തർ), അത്തിയ, നസീമ, താഹിറ. മരുമക്കൾ: റഷീദ്കുഞ്ഞ് (റിട്ട. ഫെഡറൽ ബാങ്ക് മാനേജർ), താജ് മുസ്ലിയാർ (കെ.എസ്.ആർ.ടി.സി), അബ്ദുൽ റഹിം (ബഹ്റൈൻ), റസിയ (ഹെഡ്മിസ്ട്രസ്, മലപ്പുറം), റീന (അധ്യാപിക, പെരിന്തൽമണ്ണ), നസ്റിൻ.