പുളിക്കൽ: പറവൂരിലെ അത്യോളി കോട്ടംതരത്തിൽ മുഹമ്മദ് ഹാജി (70) നിര്യാതനായി. പറവൂർ മഹല്ല് കമ്മിറ്റി മുൻ അംഗമായിരുന്നു. ഭാര്യമാർ: പരേതയായ ആയിശക്കുട്ടി, ആമിന. മക്കൾ: ഫാത്തിമ സുഹ്റ, ഹഫ്സത്ത്, അഷ്റഫ്, മുജീബുറഹ്മാൻ, ഹബീബുറഹ്മാൻ, ശഫീഖ്, റഫീഖ്, അബ്ദുസ്സമദ്. മരുമക്കൾ: കോയമോൻ വൈദ്യരങ്ങാടി, ഖാസിം മൂച്ചിക്കൽ, സബ്ന മുതുവല്ലൂർ, ഫർസാന, റസീന, ആയിഷ ഷിഫ്ന. സഹോദരങ്ങൾ: കുട്ട്യാലി മുസ്ലിയാർ, സിറാജുദ്ദീൻ, സൈതലവി, ആച്ചുട്ടി, ഖദീജ.