ചാവക്കാട്: പോക്സോ കേസിലെ പ്രതിയെ സബ് ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കുട്ടനെല്ലൂർ കുരുത്തുകുളങ്ങര വീട്ടിൽ ബെൻസെനാണ് (22) മരിച്ചത്. വിയ്യൂർ സ്റ്റേഷനിൽ ചാർജ് ചെയ്ത കേസിൽ പ്രതിയായ ബെൻസനെ കഴിഞ്ഞ 13നാണ് ചാവക്കാട് സബ് ജയിലിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ഇയാളെ വിഡിയോ കോൺഫറൻസ് ഹാളിലെ ഫാനിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ. ചാവക്കാട് സബ്ജയിലിൽ രണ്ടു വർഷത്തിനുള്ളിൽ രണ്ടാമത്തെ തൂങ്ങിമരണമാണിത്.