മുള്ളൂർക്കര: മുസ്ലിം ലീഗ് ചേലക്കര നിയോജക മണ്ഡലം പ്രസിഡൻറും തൃശൂർ ജില്ല പ്രവർത്തക സമിതി അംഗവുമായ വാഴക്കോട് വളവിൽ താമസിക്കുന്ന കുറ്റിയംമൂച്ചിക്കൽ മുഹമ്മദ് കുട്ടി (67) കോവിഡ് ബാധിച്ച് മരിച്ചു. മൂന്നുദിവസമായി മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്, മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ് മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡൻറ്, വളവ് പള്ളി മഹല്ല് പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: ബീവി. മക്കൾ: അബൂബക്കർ, അബ്ദുൽ സലീം, ഉസ്മാൻ, നുസൈബ. മരുമക്കൾ: ഷഹീന, നൗഷിജ, മുഹ്സിന, മുജീബ്. എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകരുടെ നേതൃത്വത്തിൽ കോവിഡ് പ്രോേട്ടാകോളനുസരിച്ച് വളവ് മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കി.