പെരുമ്പാവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പള്ളിക്കവല സ്വദേശി പറമ്പിവീട്ടിൽ പരേതനായ മമ്മൂട്ടിയുടെ മകൻ റഹീമാണ് (55) മരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് എ.എം റോഡ് മുടിക്കൽ പവർഹൗസിന് സമീപം റഹീം സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു. മാതാവ് പരേതയായ ഹാജറ. ഭാര്യ: ഐഷ. മക്കൾ: ലുബിന, റെജീന.