തൃശൂര്‍: വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശി പാറവിള പുത്തന്‍വീട്ടില്‍ ഗോവിന്ദന് (70) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇയാൾ മരിച്ചത്. കഴിഞ്ഞ 18 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സക്കായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രമേഹത്തെ തുടര്‍ന്ന് ഒരു കാല് മുറിച്ചുമാറ്റിയിരുന്നു. കൊലപാതക കുറ്റത്തിന് മൂവാറ്റുപുഴ കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.