കോഴിക്കോട്: മെഡിക്കൽ കോളജ് പീഡിയാട്രിക് സർജറി വിഭാഗം മുൻ മേധാവി വെള്ളിമാട്കുന്ന് ക്യുബിക്സ് കോക്കനട്ട് ഗ്രോവ് മലേക്കണ്ടത്തിൽ ഡോ. ബോസ്കോ ജോൺ (69) നിര്യാതനായി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കൊച്ചി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂവാറ്റുപുഴ കടവൂർ സ്വദേശിയാണ്. ഭാര്യ: ഡോ. ലുലു മാത്യൂസ് (ശിശുരോഗ വിഭാഗം മുൻ മേധാവി, കോഴിക്കോട് മെഡിക്കൽ കോളജ്, അക്കാദമിക് ഡയറക്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ, കോഴിക്കോട്). മക്കൾ: വിജയ് ബി. ജോൺ, ലക്ഷ്മി അന്ന ജോൺ. മരുമക്കൾ: ടൂസി, ആശിഷ് മച്ചാട്. സഹോദരങ്ങൾ: ജോസ്, സിസ്റ്റർ ജോസഫിന (റിട്ട. ടീച്ചർ), ലിയോ (അഡ്വക്കേറ്റ് തൃശൂർ), സാമിനി സേവ്യർ (റിട്ട. ടീച്ചർ), ലിസി, പരേതരായ സിസ്റ്റർ ആനി, സിസ്റ്റർ റാണി, ഫ്രാൻസിസ് (തൃശൂർ). സംസ്കാരം ശനിയാഴ്ച 11.30ന് വയനാട് ലക്കിടി സെൻറ് മോസസ് കാത്തലിക് ചർച്ചിൽ.