ചെങ്ങന്നൂർ: അഖില കേരള പൗർണമി സംഘം സ്ഥാപകനും കേരളത്തിനകത്തും പുറത്തുമായി 1500ലധികം ഭാഗവത സപ്താഹ വേദികളിൽ യജ്ഞാചാര്യനുമായിരുന്ന ചെങ്ങന്നൂർ തിരുവൻവണ്ടൂർ വനവാതുക്കര ശങ്കരവിലാസത്തിൽ ഭക്തൻ സ്വാമികൾ (ഭാസ്കരൻ പിള്ള -92) നിര്യാതനായി. വനവാതുക്കര ഇടപ്പള്ളത്ത് കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതരായ രാമൻപിള്ള, പരമേശ്വരൻ പിള്ള, ഗൗരിക്കുട്ടിയമ്മ, കല്യാണിക്കുട്ടിയമ്മ. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.