ആറാട്ടുപുഴ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന സൈനികൻ മരിച്ചു. ആറാട്ടുപുഴ രാമഞ്ചേരി ലിജീഷ് ഭവനത്തിൽ ലക്ഷ്മണെൻറ മകൻ ലിജീഷാണ് (41) മരിച്ചത്. മിസോറമിൽ ജോലി ചെയ്തിരുന്ന ലിജീഷ് നാട്ടിലെത്തി നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗമുക്തനായ ശേഷം വീണ്ടും ശാരീരികാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇതിനിടെ, നടത്തിയ പരിശോധനയിൽ വീണ്ടും കോവിഡ് പോസിറ്റിവായി. വ്യാഴാഴ്ച പുലർച്ച 3.30ഓടെയാണ് മരിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: സുജാത. ഭാര്യ: ഐശ്വര്യ.