പള്ളുരുത്തി: മത്സ്യത്തൊഴിലാളിയായ സ്ത്രീ ബൈക്കിടിച്ച് മരിച്ചു. കുമ്പളങ്ങി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വലിയപാടത്ത് സഹജൻ ഭാര്യ തുളസിയാണ് (62) മരിച്ചത്. വെള്ളിയാഴ്ച രാവിലെ കണ്ണമാലി ചാലിപ്പുറം മത്സ്യ ലേലം സെൻററിൽനിന്ന് മീൻ വാങ്ങി റോഡ് മുറിച്ചു നടക്കവേയാണ് എതിരെ വന്ന ബൈക്കിടിച്ചത്. കുമ്പളങ്ങി മാർക്കറ്റിലെ മത്സ്യ വ്യാപാരിയാണ്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ കോവിഡും സ്ഥിരീകരിച്ചു. മക്കൾ: സരിത, സന്ധ്യ, സനീഷ്. മരുമക്കൾ: ഓമനക്കുട്ടൻ, ബിജു.