എടവനക്കാട്: ബി.ജെ.പി ജില്ല കമ്മിറ്റി അംഗം കുഴുപ്പിള്ളി പള്ളത്താംകുളങ്ങര നികത്തുതറ എൻ.എം. വിജയൻ (65) നിര്യാതനായി. ഭാരതീയ ജനതാപാർട്ടിയുടെ പ്രാരംഭകാലം മുതൽ പഞ്ചായത്ത് പ്രസിഡൻറ്, മണ്ഡലം പ്രസിഡൻറ്, ജില്ല സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻറ്, സംസ്ഥാന സെക്രട്ടറി, ദേശീയ സമിതി അംഗം, പട്ടികജാതി മോർച്ച സംസ്ഥാന അധ്യക്ഷൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കുഴുപ്പിള്ളി പഞ്ചായത്ത് ഷാപ്പ് സമരത്തിന് നേതൃത്വം കൊടുക്കുകയും നിരവധി സമരങ്ങളിൽ നേതൃത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ: ഭാനുമതി.