പൂട്ടിയിട്ട വീടിന് സമീപത്ത് ജോലിചെയ്യവെ ദുർഗന്ധം അനുഭവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളാണ് പൊലീസിനെ വിവരമറിയിച്ചത്
വിതുര: വീട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി. വിതുര പട്ടൻകുളിച്ചപാറയിൽ താജുദ്ദീെൻറ വീട്ടിൽ നിന്നാണ് സുഹൃത്തായ ആര്യനാട് മീനാങ്കൽ സ്വദേശി മാധവെൻറ (50) മൃതദേഹം കണ്ടെടുത്തത്.ഒറ്റക്ക് താമസിക്കുന്ന താജുദ്ദീനോടൊപ്പം അഞ്ച് ദിവസം മുമ്പ് മാധവൻ വീട്ടിലുണ്ടായിരുന്നു. പൂട്ടിയിട്ട വീടിന് സമീപത്ത് ശനിയാഴ്ച ജോലിചെയ്യവെ ദുർഗന്ധം അനുഭവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളാണ് പൊലീസിനെ വിവരമറിയിച്ചത്.താജുദ്ദീൻ വാറ്റും പന്നിവേട്ടയും നടത്താറുണ്ട്. അഴുകിയ പന്നിമാംസത്തിെൻറ ഗന്ധമാകുമെന്നാണ് തൊഴിലാളികൾ കരുതിയത്. പൊലീസെത്തി നടത്തിയ പരിശോധനയിൽ കട്ടിളപ്പടിയിൽ രക്തം കട്ടപിടിച്ചത് കണ്ടെത്തി.അകത്ത് കയറി നടത്തിയ പരിശോധനയിൽ തറയിൽ അഞ്ചടിയോളം വ്യാസത്തിൽ നിറവ്യത്യാസം കണ്ട് കുഴിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. താജുദ്ദീൻ ഒളിവിലാണ്.ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുന്നതായി വിതുര പൊലീസ് പറഞ്ഞു.