കരുനാഗപ്പള്ളി: പ്രസിദ്ധ നർത്തകനും എണ്ണച്ചായ ചിത്രകാരനും നൃത്താധ്യാപകനുമായിരുന്ന മരുതൂർകുളങ്ങര തെക്ക് വിജയാസിൽ (ചിത്രാലയം) കലാനിലയം രാമകൃഷ്ണപിള്ള (88) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവിപിള്ള (അമ്പാടിയിൽ കുടുംബാംഗം). മക്കൾ: കല, കവിത, കിഷോർ (കലാ സ്റ്റുഡിയോ, കരുനാഗപ്പള്ളി), പരേതയായ കീർത്തി. മരുമക്കൾ: ഉണ്ണികൃഷ്ണപിള്ള, പ്രദീപ്കുമാർ, അമ്പിളി, പരേതനായ വിജയൻപിള്ള.