അതിരപ്പിള്ളി: അരൂര്‍മുഴി പുത്തന്‍വീട്ടില്‍ കന്നിയപ്പെൻറ ഭാര്യ പൊന്നമ്മ (90) കോവിഡ് ബാധിച്ച് മരിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ ആദ്യ കോവിഡ് മരണമാണിത്. മക്കള്‍: പഴനി, മുരുകന്, മണി. മരുമക്കള്‍: സജീവന്, മഹേശ്വരി, പുഷ്പ. അതിരപ്പിള്ളിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ ചാലക്കുടി നഗരസഭ ശ്മശാനത്തില്‍ സംസ്കരിച്ചു.