ഒല്ലൂർ: ദേശീയപാതയിൽ അങ്കമാലി-ആലുവ റോഡിൽ കരിയാട് വളവിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സഹോദരന് ഗുരുതര പരിക്കേറ്റു. തൃശൂർ ചിയ്യാരം പാലപ്പെട്ടി രാധാകൃഷ്ണെൻറ മകൻ അനന്തുവാണ് (23) മരിച്ചത്. അനുജൻ ആദർശ് ഗുരുതര പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ച 4.20ഓടെയാണ് അപകടം. തൃശൂരിൽനിന്ന് എറണാകുളത്തെ അമ്മവീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു ഇരുവരും. ബൈക്ക് റോഡിൽനിന്ന് തെന്നി മറിഞ്ഞ് അടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നു.
സംഭവമറിഞ്ഞ് അങ്കമാലിയിൽനിന്ന് അഗ്നിരക്ഷ സേനയെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അനന്തു മരിച്ചു. മാതാവ്: വിജു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വടുക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.