കരുനാഗപ്പള്ളി: വാട്ടർ അതോറിറ്റി റിട്ട. ഉദ്യോഗസ്ഥനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. അയണിവേലികുളങ്ങര വില്ലേജിൽ നീരാട്ടുവള്ളിലിൽ തറയൽവീട്ടിൽ ജോർജ് അലക്സാണ്ടർ (തങ്കച്ചൻ -63) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചിന് കന്നേറ്റി പാലത്തിന് സമീപം സ്കൂട്ടർ വെച്ചശേഷം പാലത്തിൽനിന്ന് കായലിലേക്ക് ചാടിയതാണെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. തുടർന്ന് വിവരം കരുനാഗപ്പള്ളി പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സുമെത്തി തെരച്ചിൽ നടത്തി 5.45ഓടെ മൃതദേഹം കണ്ടെടുത്തു. വിദേശത്തുള്ള മക്കളെ കാണാൻ സാധിക്കാത്തതിലുള്ള മനോവിഷമത്തിലായിരുന്നു ജോർജെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ. കോവിഡ് പരിശോധനക്ക് ശേഷം തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടത്തും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കരുനാഗപ്പള്ളി കോഴിക്കോട് സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. ഭാര്യ: സൂസമ്മ (അധ്യാപിക, തേവലക്കര മുളയ്ക്കൽ സ്കൂൾ). മക്കൾ: ജോഅലക്സ് (ദുബൈ), ജിം അലക്സ് (എൻജിനീയറിങ് പി.ജി വിദ്യാർഥി, ജർമനി).