കൊട്ടിയം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അംഗപരിമിതനായ തയ്യൽത്തൊഴിലാളി മരിച്ചു. മുട്ടയ്ക്കാവ് ഷംനാദ് മൻസിലിൽ ഷംനാദ് (42) ആണ് മരിച്ചത്. 26ന് രാത്രിയിൽ തഴുത്തലയിലായിരുന്നു അപകടം. ഇയാൾ സഞ്ചരിച്ചിരുന്ന മുച്ചക്ര സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം. ഉടൻ തന്നെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരിച്ചു. ഒപ്പമുണ്ടായിരുന്ന മുട്ടയ്ക്കാവ് സ്വദേശി ഷാനവാസിനും പരിക്കേറ്റിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: ബിഷാറ, ഷെഹ്നാസ്. കൊട്ടിയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഖബറടക്കം തിങ്കളാഴ്ച മുട്ടയ്ക്കാവ് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.