കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ആധാരം എഴുത്തുകാരനായിരുന്ന തൊടിയൂർ വേങ്ങറ വിളയിൽവീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ കെ. ലക്ഷ്മിക്കുട്ടിഅമ്മ (86) നിര്യാതയായി. മക്കൾ: വിശ്വനാഥൻപിള്ള, ജയപ്രകാശ്, ശോഭനകുമാരി, ഉദയൻപിള്ള (നാലുപേരും ആധാരമെഴുത്ത്), ലളിതകുമാരി, പരേതരായ ശ്രീദേവിഅമ്മ, ജയദേവി. മരുമക്കൾ: വി. ഉണ്ണികൃഷ്ണപിള്ള (റിട്ട.സതേൺ റെയിൽവേ), രാധാകൃഷ്ണപിള്ള, പരേതനായ പങ്കജാക്ഷൻപിള്ള, ചന്ദ്രലേഖ, വിജയലക്ഷ്മി, മഞ്ജു. സഞ്ചയനം ഡിസംബർ ആറിന് രാവിലെ എട്ടിന്.