മുക്കം: ഗോതമ്പറോഡ് എറക്കോടന്‍ പേരകുത്ത് കണ്ടറാത്ത് മമ്മദ് ഹാജി (64) നിര്യാതനായി. കൊടിയത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍കാല ഭാരവാഹിയും മാവൂര്‍ ഗ്വാളിയോർ റയോണ്‍സ് മുന്‍ ജീവനക്കാരനുമാണ്. ഭാര്യ: ഉമ്മുസല്‍മ. പിതാവ്: പരേതനായ മുഹമ്മദ് ഹാജി. മാതാവ്: ഫാത്തിമ്മ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ് ഷാഫി, മുഹമ്മദ് റാഫി (ഗാലക്സി ഗ്രാനൈറ്റ് ഗോതമ്പറോഡ്), ഫാത്തിമ സുഹറ, അഹമ്മദ് ശരീഫ് (ലാമിറ്റ് എറണാകുളം), സാലിഹ്. മരുമക്കള്‍: ജംഷിദ (അധ്യാപിക, പി.ടി.എം.എച്ച്.എസ് കൊടിയത്തൂര്‍), സാഹില, അന്‍വര്‍ സാദത്ത്, ശാനിബ. സഹോദരങ്ങള്‍: ആയിശ, കദീശ, സൈനബ, നഫീസ, റുഖിയ, സാറ, അഹമ്മദ്കുട്ടി (അധ്യാപകന്, റഹ്മാനിയ സ്കൂള്‍, മെഡിക്കല്‍ കോളജ്).