കാലടി: ശ്രീശങ്കര കോളജ് അധ്യാപകനായിരുന്ന പ്രഫ. ശീരവള്ളി എൻ. കേശവൻ നമ്പൂതിരി (89) നിര്യാതനായി. തിരുവല്ല ശ്രീ വല്ലഭ സ്വാമി ക്ഷേത്രത്തിലെ കുടശാന്തി സമിതി അധ്യക്ഷനായിരുന്നു. ഏവൂർ അരിയന്നൂർ ഇല്ലത്തെ സുഭദ്ര അന്തർജനമാണ് ഭാര്യ. മക്കൾ: നാരായണൻ നമ്പൂതിരി (റിട്ട. ഡെപ്യൂട്ടി മാനേജർ, കെ.എസ്.എഫ്.ഇ), ശോഭ (യു.എസ്.എ), ഉഷ (മാനേജർ, കെ.എസ്.എഫ്.ഇ തേവര). മരുമക്കൾ: ശ്രീദേവി അന്തർജനം, വാസുദേവൻ നമ്പൂതിരി, ജയദേവൻ നമ്പൂതിരി.