അങ്കമാലി: അടക്ക പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍തട്ടി ൈവദ്യുതാഘാതമേറ്റ് ഗൃഹനാഥന് മരിച്ചു. നെടുമ്പാശ്ശേരി വാപ്പാലശ്ശേരി തേന്‍കുളം ആലുക്കല്‍ വീട്ടില്‍ ഏല്യാസാണ് (56) മരിച്ചത്.ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. വീടിെൻറ പോര്‍ച്ചിന് മുകളില്‍നിന്ന് അടക്ക പറിക്കുന്നതിനിടെ തോട്ടി നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി ലൈനില്‍ പതിക്കുകയായിരുന്നു. തോട്ടി ദേഹത്ത് അമര്‍ന്ന് തല്‍ക്ഷണം മരിച്ചു. അങ്കമാലി അഗ്നിരക്ഷാസേനയെത്തിയാണ് താഴെയിറക്കിയത്. കോവിഡ് പരിശോധനക്കുശേഷം മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: ജെസി. മക്കള്‍: ഓസ്റ്റിന്‍, ഓര്‍വില്‍.