കാക്കനാട്: കൊച്ചിന് സർവകലാശാല അധ്യാപകനായിരുന്ന തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജിന് സമീപം വികാസ് റോഡില്‍ പട്ടാറവീട്ടില് പ്രഫ. ജോസഫ് അലക്സാണ്ടര്‍ (സണ്ണി-61) നിര്യാതനായി. ആലപ്പുഴ മുഹമ്മ പട്ടാറ കുടുംബാംഗമാണ്. ഭാര്യ: കോതമംഗലം എടക്കാട്ടുകുടി കുടുംബാംഗം ഫാന്‍സി ജോസഫ്. മകന്: സിറിയക് ജോസഫ് (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, ഇന്‍ഫോ പാര്‍ക്ക്). മരുമകള്‍: അനുജിമ്മി (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍). സംസ്കാരം തിങ്കളാഴ്ച നാലിന് തോപ്പില്‍ മേരി ക്യൂന്‍ പള്ളി സെമിത്തേരിയില്‍.