അടിമാലി: റോഡിൽനിന്ന് 10 അടിയോളം താഴ്ചയിേലക്ക് വീണ് പരിക്കേറ്റ വയോധിക മരിച്ചു. കൊന്നത്തടി മുതിരപ്പുഴ ഇലവുംകുടിയിൽ കുട്ടപ്പെൻറ ഭാര്യ തങ്കമ്മയാണ് (77) മരിച്ചത്. ശനിയാഴ്ച രാവിലെ 10ഒാടെയാണ് അപകടമുണ്ടായത്. വീടിന് എതിർ ദിശയിലെ അയൽവാസിയോട് സംസാരിക്കുന്നതിന് റോഡരികിൽ എത്തിയ തങ്കമ്മ കാൽവഴുതി താഴ്ചയിലേക്ക് വീഴുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിലും തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 11.30നാണ് മരിച്ചത്. മക്കൾ: ചന്ദ്രിക, ശശി, രവീന്ദ്രൻ, ബാലൻ, ഷാജി. മരുമക്കൾ: കുമാരൻ, ഹേമലത, സുനിത, വാസന, ഷിനോ വെള്ളത്തൂവൽ. പൊലീസ് നടപടി സ്വീകരിച്ചു.