നിലമേൽ: നെട്ടയം സ്വദേശിയായ സൈനികൻ ഡൽഹിയിൽ ജോലിക്കിടെ ഹൃദയാഘാതം മൂലം നിര്യാതനായി. നെട്ടയം അനുഗ്രഹയിൽ രാജപ്പൻപിള്ളയുടെയും (റിട്ട. ആർമി) ശാന്തകുമാരിയുടെതും മകൻ അരുൺ (42, ഹവിൽദാർ) ആണ് മരിച്ചത്. ഭാര്യ: ആശ. മകൾ: അനുഗ്രഹ. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.