മുഹമ്മ: ചാരമംഗലം തുരുത്തൻകവല കിഴക്കെ കുട്ടത്തിവീട് (ശിവം) കെ. ശിവൻപിള്ള (86) നിര്യാതനായി. 50 വർഷത്തിലധികം സ്റ്റുഡൻറ്സ് ട്യൂട്ടോറിയൽ കോളജ് എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്ന ശിവൻപിള്ള ആയിരങ്ങൾക്ക് അറിവ് പകർന്നുനൽകിയ ഗുരുനാഥനായിരുന്നു. ഭാര്യ: നെടുമുടി ഈരേത്ര കുടുംബാംഗം ശശികല. മക്കൾ: ഡോ: ശജില എസ്. പിള്ള (തുരുത്തിപ്പള്ളി പി.എച്ച്.സി, കഞ്ഞിക്കുഴി), ഡോ. ശാലിനി എസ്. പിള്ള (തൃപ്പൂണിത്തുറ). മരുമകൻ: ജയൻ പി. നായർ പിറവം.