കയ്പമംഗലം: കൂരിക്കുഴി പള്ളിക്ക് തെക്ക് വശം താമസിക്കുന്ന പഴൂമ്പറമ്പിൽ അടിമക്കുഞ്ഞിയുടെ മകൻ അസീസ് (47) കോവിഡ് ബാധിച്ച് മരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലായിരുന്ന അസീസ് ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: മുംതാസ്. മക്കൾ: ലിസ്ബ, ഷിബിൻ.