കുറിഞ്ഞാലിയോട്: പ്രവാസി വ്യവസായിയും പൗരപ്രമുഖനുമായ പിണങ്ങോട്ട് കുഞ്ഞബ്ദുല്ല ഹാജി (60) നിര്യാതനായി. ആലന്നൂർ മഹല്ല് കമ്മിറ്റി അംഗം, കുറിഞ്ഞാലിയോട് ശിഹാബ് തങ്ങൾ റിലീഫ് സെൽ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: മറിയം. മക്കൾ: സീനത്ത്, നൗഷാദ് (ബഹ്റൈൻ). മരുമക്കൾ: അൽനാസ് കീഴൂർ (ഖത്തർ), സാജിറ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, മാമി, പാത്തു, സൈനബ.