ആലുവ: വാഹനാപകടത്തെതുടർന്ന് പരിക്കേറ്റ് ചികിത്സയിലിരുന്ന മുപ്പത്തടം വസന്തവിഹാറിൽ സുകുമാരൻ നായർ (68) മരിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴിന് കളമശ്ശേരിയിൽ നടന്ന വാഹനാപകടത്തെതുടർന്ന് ചികിത്സയിലായിരുന്നു. സുകുമാരൻ നായർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ മറ്റൊരു ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. കളമശ്ശേരി അപ്പോളോ ടയേഴ്സ് മുൻ ജീവനക്കാരനാണ്. ഭാര്യ: മിനി. മക്കൾ: അനുഷ, അഭിലാഷ്. മരുമകൻ: സുമേഷ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.