പള്ളിക്കര: വീട്ടുമുറ്റത്ത് നിന്ന തെങ്ങ് മറിഞ്ഞുവീണ് പെരിങ്ങാല മാടശ്ശേരിക്കുടി ബിജുവിെൻറ മകന് മിലന് (10) മരിച്ചു. അമ്പലമേട് സെൻറ് ജൂഡ് സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്നു കുട്ടി. ഈ സമയമാണ് തെങ്ങ് മറിഞ്ഞുവീണത്. കൂടെനിന്നവര്‍ ചിതറി ഓടിയെങ്കിലും അലെൻറ തലയില്‍ ഇടിച്ചു. ഉടന്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിെച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്: ശൈല. സഹോദരന്: അലന്. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് കാക്കനാട് പൊതുശ്മശാനത്തില്‍.