അഗളി: അട്ടപ്പാടി ചിറ്റൂരിനടുത്ത് കോട്ടമല ഊരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ബിരുദവിദ്യാർഥിനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഊരിലെ മരുതെൻറ മകളും വിമല കോളജ് വിദ്യാർഥിനിയുമായ ഗീതയെയാണ് ഞായറാഴ്ച പകൽ മൂന്നോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പാലക്കാട് ജില്ല ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മാതാവ്: പാപ്പാ. സഹോദരങ്ങൾ: അനിത, അനീഷ്.