ഒറ്റപ്പാലം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു. പനമണ്ണ ചാവക്കാട്ടുപറമ്പ് വീട്ടിൽ ഉണ്ണികൃഷ്ണൻ (54) ആണ് മരിച്ചത്. ഒക്ടോബർ 12ന് തോട്ടക്കരയിലായിരുന്നു അപകടം. നടന്നു പോകുന്നതിനിെട ഉണ്ണികൃഷ്ണനെ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഒറ്റപ്പാലത്ത് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൂലിത്തൊഴിലാളിയാണ്. ഭാര്യ: സരോജിനി. മക്കൾ: വിഷ്ണു, വിസ്മയ.