വാളയാർ: കഞ്ചിക്കോട് സ്വകാര്യ ഫാക്ടറിയിലെ കരാർതൊഴിലാളി യന്ത്രത്തിൽ കുടുങ്ങി മരിച്ചു. കൊഴിഞ്ഞാമ്പാറ ഇരട്ടക്കുളം നാട്ടുകൽ അപ്പുപിള്ളയൂർ ഉണ്ണികൃഷ്ണെൻറ മകൻ സുബിനാണ് (18) മരിച്ചത്. കഞ്ചിക്കോട് ബി.ഇ.എം.എൽ കമ്പനിക്ക് സമീപം പ്രവർത്തിക്കുന്ന സൺ ഫ്ലവർ ഫാക്ടറിയിലെ കരാർ ജീവനക്കാരനാണ് സുബിൻ. യന്ത്രത്തിൽ കുടുങ്ങി കൈ തോളിൽനിന്ന് അടർന്നുവീണനിലയിൽ മറ്റു തൊഴിലാളികളാണ് അഗ്നിശമനസേനയുടെ സഹായത്താൽ ആശുപത്രിയിലെത്തിച്ചത്. രക്തം വാർന്നൊഴുകി ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. മാതാവ്: സുനിത. സഹോദരി: ശ്രുതി. വാളയാർ പൊലീസ് കേസെടുത്തു.