ഹരിപ്പാട്: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽനിന്ന് വീണുമരിച്ചു. മുതുകുളം 14ാം വാർഡ് കാവ് പറമ്പിൽ വടക്കതിൽ ശിവരാമനാണ് (65) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെ കളരി ക്ഷേത്രത്തിന് സമീപെത്ത വീട്ടിൽ മെഷീൻ ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിെടയാണ് വീണത്.ഉടൻ മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോവിഡ് പരിശോധനക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: അമ്മിണി.മക്കൾ: ശ്രീകുമാർ, ശ്രീക്കുട്ടൻ. മരുമക്കൾ: ശ്രീദേവി, ദീപ.