താനൂർ: പനങ്ങാട്ടൂർ സ്വദേശി വടക്കഞ്ചേരി ഗോപാലൻ (61) ചിറക്കൽ റെയിൽവേ ട്രാക്കിൽ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി.
ഉച്ച പന്ത്രണ്ടരയോടെയാണ് സംഭവം. മൃതദേഹം താനൂർ പൊലീസ് തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: സൗമിനി. മക്കൾ: ശാലിനി, ശാമിലി, അഭിരാജ്, സഹോദരങ്ങൾ: ബാലൻ, മാധവൻ, അംബുജം, ദാസൻ.