പുന്നയൂർകുളം: കോവിഡ് ബാധിച്ച് പനന്തറ കണ്ണത്തയിൽ മൊയ്തുട്ടിയുടെ മകൻ അബു ഹാജി (68) നിര്യാതനായി. പ്രമേഹസംബന്ധമായ അസുഖം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 22ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ: റംല. മകന് : അജ്മല്‍. മരുമകള്‍: സുമയ്യ.
ഗുരുവായൂര്‍: കോവിഡ് ബാധിച്ച് യുവതിയായ വീട്ടമ്മ മരിച്ചു. ചൂൽപുറം മുട്ടത്ത് ഷാജുവിെൻറ ഭാര്യ ജിനിയാണ് (34) മരിച്ചത്. മുതുവട്ടൂർ രാജ ആശുപത്രിയിൽ നഴ്സ് ആയിരുന്നു. കിഡ്നി രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിൽ കഴിയുമ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. മക്കൾ: ബ്ലെസിൻ, ബെൽവിൻ.