കുന്നംകുളം: നഗരസഭ മധുരക്കുളത്തിൽ കുളിക്കാനിറങ്ങിയ വയോധികനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം മാർ ഗ്രീഗോറിയോസ് റോഡിൽ എലവുത്തിങ്കൽ പൗലോസിെൻറ മകൻ ജോർജാണ് (68) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുളക്കടവിൽ വസ്ത്രവും മൊബൈൽ ഫോണും മറ്റും കണ്ട് സംശയം തോന്നിയവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുളിക്കുന്നതിനിടെ കാൽവഴുതി വീണതാകുമെന്ന് കരുതുന്നു. ബുക്ക് ബൈൻഡിങ് കേന്ദ്രങ്ങളിലെ വേസ്റ്റ് ശേഖരിച്ച് വിൽപന നടത്തുന്നയാളാണ്. മൃതദേഹം കുന്നംകുളം റോയൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: വത്സ. മകൻ: പോൾസൻ. മരുമകൾ: നിമ്മി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ആർത്താറ്റ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.