ചേർത്തല: ആലപ്പുഴ സി.എസ്.ഐ പള്ളിയിലെ ശുശ്രൂഷകനായിരുന്ന മൗലാപറമ്പിൽ സി.ഡി. ജോസഫ് (ബേബി- 100) നിര്യാതനായി. ഭാര്യ: പാറയ്ക്കാമണ്ണിൽ മീന്തലക്കര കുടുംബാംഗം പരേതയായ സാറാമ്മ. മക്കൾ: എൽസി, ബെന്നി, ഷേർളി, വത്സ, ഫാ. ജിജി ജോസഫ് (മാനേജർ ബിഷപ്മൂർ വിദ്യാപീഠം സ്കൂൾ, ചേർത്തല), മോളി (സി.എം.എസ്.എൽ.പി.എസ്, ഒളശ്ശ), സൂസി (സെക്രട്ടറി അകലകുന്നം ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ഡാനിയൽ തോമസ്, സൂസമ്മ, പി.പി. ജോസഫ്, പാപ്പച്ചൻ, സിസി (സി.എം.എസ്.എൽ.പി.എസ്, മുഹമ്മ), ജോൺ മാണി, പി.ഐ. വർഗീസ് പാരഗൺ. വ്യാഴാഴ്ച ഉച്ചക്ക് 12 മുതൽ ആലപ്പുഴ സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് ദേവാലയത്തിൽ പൊതുദർശനവും തുടർന്ന് സംസ്കാരം നാലിന് ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപത്തെ സി.എസ്.ഐ പള്ളി െസമിത്തേരിയിലും നടക്കും.