കോതമംഗലം: ഭാരം കയറ്റിയ പെട്ടി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോട്ടപ്പടി കല്ലുളി സ്വദേശി പരേതനായ ചാത്തനാടൻ തോമസിെൻറയും സാറാമ്മയുടെയും മകൻ എൽദോസാണ് (46) മരിച്ചത്. പ്ലാമുടി പമ്പ് ഹൗസിന് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. ആക്രി സാധനങ്ങൾ കയറ്റിയ പെട്ടി ഓട്ടോ കയറ്റം കയറുന്നതിനിടെ നിന്നു പോയി. തള്ളിക്കയറ്റുന്നതിനിടെ പൊടുന്നനെ നിയന്ത്രണം വിട്ട് വാഹനം എൽദോസ് നിന്ന ഭാഗത്തേക്ക് മറിയുകയായിരുന്നു.
അടിയിൽ കുടുങ്ങിയ എൽദോസിനെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ: സിനി. മക്കൾ: എനീഷ, വിനീഷ.