ആമ്പല്ലൂർ: തൊട്ടിപ്പാള്‍ ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രസിഡൻറും പറപ്പൂക്കര ഗ്രാമപഞ്ചായത്ത്് മുന്‍ അംഗവുമായ തൊട്ടിപ്പാള്‍ കാളത്ത്് രാജഗോപാല്‍ (76) നിര്യാതനായി. പെരുവനം-ആറാട്ടുപ്പുഴപൂരം കള്‍ചറള്‍ ആൻഡ് ഹെറിറ്റേജ് ട്രസ്റ്റ് ചെയര്മാന്, ആറാട്ടുപുഴ പൂരം മുന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗം, തൊട്ടിപ്പാള്‍ ക്ഷേത്രോപദേശക സമിതി രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: നളിനി. മക്കള്‍: സ്മിത, പ്രിയങ്ക, ജയ. മരുമക്കള്‍: ബാബു, ശ്രീകാന്ത്, പ്രമോദ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.