നെന്മാറ: പേഴുമ്പാറ ചെക്ക്ഡാമിന് സമീപം വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മംഗലംഡാം പറശേരി വേലായുധെൻറ മകൻ ഷിജുവാണ് (34) മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ചെക്ക്ഡാമിനടുത്ത ട്രാൻസ്ഫോർമറിൽനിന്ന് ബന്ധിപ്പിച്ച കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. ബന്ധുവീട്ടിലേക്ക് വന്ന ഷിജു ഭാര്യാസഹോദരനെ അന്വേഷിച്ചെത്തിയപ്പോഴാണ് ചെക്ക്ഡാമിൽനിന്ന് വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കുന്ന കമ്പിയിൽ തട്ടി ഷോക്കേറ്റ് തെറിച്ചുവീണത്. ഉടൻ നെന്മാറ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.നെന്മാറ പൊലീസ് കേസെടുത്തു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ. ഭാര്യ: ഷീബ.