മക്കരപറമ്പ്: കാളാവ് കോട്ടപ്പറമ്പിൽ താമസിക്കുന്ന രാമപുരം പാറക്കടവത്ത് അബ്ദുൽഗഫൂർ (കുഞ്ഞ-72) നിര്യാതനായി. ദീർഘകാലം മക്കരപറമ്പിൽ ചായക്കട നടത്തിയിരുന്നു. രാമപുരം പള്ളിപ്പടിയിലെ പരേതനായ പാറക്കടവത്ത് അലവി മുസ്ലിയാരുടെ മകനാണ്. മാതാവ്: ഫാത്തിമ. ഭാര്യ: മടത്തൊടി ആയിശ (രാമപുരം). മക്കൾ: അബുലൈസ്, സുർജിത്ത്, മുംതാസ്, ലൈല, റംല. മരുമക്കൾ: മുനീറ, മഹറുന്നിസ, നസീർ (ആനക്കയം), നസീർ (കാളാവ്), ലത്തീഫ്. സഹോദരങ്ങൾ: മുഹമ്മദ് ഹനിഫ (നിലമ്പൂർ), റഹ്മത്തുല്ല (രാമപുരം), മുസ്തഫ (നാറാണത്ത്), ഉമൈബ (പൊന്മള), ആരിഫ (ചട്ടിപ്പറമ്പ്), വഹീദ (എടവണ്ണ), ജാസ്മിൻ (എടവണ്ണ), പരേതനായ സാലിഹ് (പൊന്മള).