മലപ്പുറം: എസ്.ടി.യു മലപ്പുറം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയും മുസ്ലിം യൂത്ത് ലീഗ് മലപ്പുറം മുനിസിപ്പല്‍ മുന്‍ ജനറല്‍ സെക്രട്ടറിയും സാമൂഹികപ്രവര്‍ത്തകനുമായ മുണ്ടുപറമ്പ് ഒ.പി. ഹുസൈന് (50) നിര്യാതനായി. കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ കമ്പനി ജീവനക്കാരനായിരുന്നു. എസ്.ടി.യു ദേശീയ കൗണ്‍സില്‍ അംഗം, ഭെല്‍ ഇ.എം.എല്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഭാര്യ: റജീന (മലപ്പുറം നഗരസഭ മുന്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ). മക്കള്‍: ഷഫീഖ്, ഷാഹിദ, ബാബില. മരുമകന്: അബ്ദുറഹ്മാന്. സഹോദരങ്ങള്‍: മുഹമ്മദ്, അലി, ലത്തീഫ്, ഉസ്മാന്, അബൂബക്കര്‍, ഉമ്മര്‍, ഫാത്തിമ, ഹഫ്സത്ത്, പരേതരായ മൊയ്തീന്, മൈമൂന.