ആര്യനാട്: ചെറിയ ആര്യനാട് കെ.എൽ ഭവനിൽ റിട്ട. പഞ്ചായത്ത് സെക്രട്ടറി സി.ഡി. തങ്കപ്പൻ (67) നിര്യാതനായി. ഭാര്യ: പരേതയായ കെ. ലീലാമ്മ. മക്കൾ: ഷാജി (പി.ഡബ്ല്യു.ഡി), ഷീബ (അധ്യാപിക, എച്ച്.എസ്.എസ് വെള്ളനാട്). മരുമക്കൾ: എ. സുരേന്ദ്രൻ (ഹിന്ദുസ്ഥാൻ ലാറ്റക്സ്), ടി.എസ്. സലിത (തിരുവനന്തപുരം ജില്ല കോടതി). സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് തൈക്കാട് ശാന്തികവാടത്തിൽ.